ദുബായ്: യു.എ.ഇ.യിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഇന്ന് പിൻവലിക്കുന്നുവെങ്കിലും മുഖാവരണവും കൈയുറയും ധരിക്കാത്തതിനുള്ള പിഴശിക്ഷ തുടരും.സ്പോർട്സ് അക്കാദമികൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്സ്, ഫിറ്റ്നസ് ക്ലബ്ബുകൾ എന്നിവ തുറക്കാമെന്ന് സുപ്രീംകമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.സിനിമാതിയേറ്ററുകൾ, ദുബായ് ഐസ് റിങ്ക്, ഡോൾഫിനേറിയം ഉൾപ്പെടെയുള്ള മിക്ക വിനോദകേന്ദ്രങ്ങളും കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് പ്രവർത്തിച്ചുതുടങ്ങും. 12 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും ഷോപ്പിങ് സെന്ററുകൾ, സിനിമാതിയേറ്ററുകൾ, ജിമ്മുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല.ആരോഗ്യകേന്ദ്രങ്ങൾ, ഇ.എൻ.ടി. ക്ലിനിക്കുകൾ എന്നിവ മുൻകരുതൽ നടപടികളെടുത്ത് പ്രവർത്തിക്കും. രണ്ടരമണിക്കൂർ വരെയുള്ള ശസ്ത്രക്രിയകൾക്കും അനുവാദമുണ്ട്. പൊതുജനങ്ങൾക്ക് രാവിലെ ആറുമുതൽ രാത്രി 11 വരെ പുറത്തിറങ്ങാം. ചില്ലറവ്യാപാരകടകൾക്കും മൊത്തക്കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. എയർപോർട്ടുകളും തുറക്കും. നാട്ടിലേക്ക് അവധിയിൽ പോയ യു.എ.ഇ. താമസവിസയുള്ളവർക്ക് മടങ്ങിവരാം. ട്രാൻസിറ്റ് യാത്രക്കാർക്കും ദുബായ് വിമാനത്താവളംവഴി കടന്നുപോകാം.യു.എ.ഇ.യിലേക്ക് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ചൈൽഡ് ലേണിങ് സെന്ററുകൾ, തെറാപ്പി സെന്ററുകൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവ തുറക്കുന്നവയിൽ ഉൾപ്പെടുന്നു.
Trending
- കൊയിലാണ്ടിക്കൂട്ടം ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
- ട്രോളി ബാഗ് വിവാദം: എൻ.എൻ. കൃഷ്ണദാസിനെ സി.പി.എം. പരസ്യമായി താക്കീത് ചെയ്യും
- വൈത്തിരിയിൽ റിസോർട്ടിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്
- യു.ഡി.എഫ്. അധികാരത്തിൽ വരണം; കൂടെ നിൽക്കുമെന്ന് അൻവർ
- റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം.
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി