മനാമ : ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒഐസിസി നാഷണൽ കമ്മറ്റി ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ഫൈനൽ മത്സരത്തിൽ വാകത്താനം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര വിജയികൾ ആയി.
ഫൈനൽ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഐ. സി. ആർ. എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. നാടൻ പന്ത് കളിയുടെ കുലപതി കെ ഇ ഈശോ ഈരേച്ചേരിൽ മുഖ്യ അഥിതി ആയിരുന്നു.
സമാപന സമ്മേളനത്തിൽ ബഹ്റൈൻ പാർലമെന്റ് മുൻ മെമ്പർ ഹസൻ ഈദ് ബുക്മാസ്, കേരള സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ഒ. ഐ. സി. സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ. ഐ. സി. സി. ദേശീയ പ്രസിഡന്റ് ബിനു കുന്നന്ദാനം, കെ. എം. സി. സി. വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, കെ. സി. എ. സ്പോർസ് സെക്രട്ടറി വിനോദ് ദാനിയേൽ, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, ലാൽ കെയെർസ് ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ്പ്, റോയ് കരിമ്പനത്തറ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നൂറ് കണക്കിന് നാടൻ പന്ത് കളി സ്നേഹികളുടെ സാന്നിധ്യം വാശിയേറി ഫൈനൽ മത്സരത്തിന് മിഴിവേകി. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഫൈനലിലെ മികച്ചകളിക്കാരനും, മികച്ച പൊക്കിവെട്ടുകാരനും ഉള്ള ട്രോഫികൾ ചമ്പക്കരയുടെ ക്യാപ്റ്റൻ ശ്രീരാജ് സ്വന്തമാക്കി. മികച്ച പിടുത്തക്കാരനായി വണ്ടന്മേട് ടീമിലെ റിന്റോമോൻ തോമസ്, മികച്ച കാലടിക്കാരനായി വാകത്താനം ടീമിലെ സ്മിനു ഫിലിപ്പ്, മികച്ച കൈവെട്ടുകാരനായി വാകത്താനം ടീമിലെ സിറിൽ, ഏറ്റവും കൂടുതൽ എണ്ണം വെട്ടിയെടുത്ത മണർകാട് ടീമിലെ മനോഷ് കോര, നവാഗത പ്രതിഭ ആയി മണർകാട് ടീമിലെ ബോബി എന്നിവർ വ്യക്തിഗത സമ്മാനങ്ങൾക്ക് അർഹരായി. പ്രസിഡന്റ് റെജി കുരുവിള, സെക്രട്ടറി സാജൻ തോമസ്, ട്രഷറർ കുരുവിള പാമ്പാടി,നിബു കുര്യൻ, ജോജി ഈശോ, സെബിൻ, സന്തോഷ് പുതുപ്പള്ളി, നിഖിൽ മീനടം, ബിബിൻ, ജെൻസൺ മണ്ണൂർ, പോൾ ജോൺ, അനീഷ്, ബുലു മാത്യു, റെനീഷ്, സാജോ,എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.