മനാമ: ബഹ്റൈനിൽ 236828 പേരെ കൊറോണാ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 4034 കേസുകൾ മാത്രമാണ് നിലവിൽ പോസിറ്റിവ് ആയിട്ടുള്ളത്. 8 പേരുടെ നില ഗുരുതരമാണ്. ഇതിനോടകം 2910 പേർക്ക് അസുഖം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്ത് പോയി.12 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 6956 ആണ്.ഇന്ന് പുതുതായി 209 പുതിയ കോറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 142 പേർ വിദേശ തൊഴിലാളികളാണ്.
[bkinfobox textcolor=”#000000″ backgroundcolor=”#ffffff” title=”” infobox_align=”aligncenter”]
[/bkinfobox]