സൽമാനിയ: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തെ തുടര്‍ന്നു ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഐ.വൈ.സി.സി. ദേശീയ കമ്മറ്റി പ്രസിഡണ്ട് ജിതിന് പരിയാരം അധ്യക്ഷത വഹിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അതി ശക്തമായ സ്വാധീനമുള്ള പ്രദേശത്ത് നിന്നും സ്വപ്രയത്നത്താൽ ഉയർന്നു വന്ന കോൺഗ്രസിന്റെ യുവ മുഖമായിരുന്നു പാച്ചേനിയുടേതെന്നും, കണ്ണൂരിൽ തലയെടുപ്പോടുകൂടി നിൽക്കുന്ന ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ആസ്ഥാനം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാന്നെന്നും അനുശോചന യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
ചടങ്ങില്‍ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ എ സി എ ബക്കർ, സിംസ് ബഹ്റൈൻ മുൻ പ്രസിഡന്റ് ചാൾസ് ആലുക്ക, ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ ഷഫീക് കൊല്ലം, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂര്‍ ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍ തുടങ്ങിയവർ അനുശോചിച്ചു.