സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.
10-ാം ഓവറിൽ സിക്സർ പറത്തിയ രോഹിത് ടി20 ലോകകപ്പിൽ ഇതുവരെ 34 സിക്സുകൾ നേടിയിട്ടുണ്ട്. 33 സിക്സറുകൾ നേടിയ യുവരാജ് സിംഗിന്റെ റെക്കോർഡ് തകർത്താണ് രോഹിത് ഇപ്പോൾ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായി മാറിയിരിക്കുന്നത്.
ആദ്യ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സറുകൾ പറത്തി യുവരാജ് റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സറുകളുമായി കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.