മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക് സ്ത്രീ ജനസഖ്യ അംഗങ്ങൾ പങ്കാളിത്തം വഹിച്ചു. ദൈവീകത്വമുള്ള സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി സഭാ വികാരിയും കെ.സി.ഇ.സി പ്രസിഡൻറുമായ റവ. ഷാബു ലോറൻസ് മുഖ്യ സന്ദേശം നൽകി. സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ ഓരോരുത്തരും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനായി മൂന്നോട്ട് വരേണ്ടിയിരിക്കുന്നു എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്ത്രീജനസഖ്യ അംഗങ്ങളുടെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരുന്നു. സഭയുടെ വാർഡൻ സി.വിജയൻ, അക്കൗണ്ടന്റ് ഷിബുകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
Trending
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്