ജക്കാർത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച സിറപ്പുകൾ കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133 ആയി. എഥിലീൻ ഗ്ലൈക്കോൾ, ഡയഥിലിൻ ഗ്ലൈകോൾ, ബ്യൂട്ടിൽ ഈഥെർ തുടങ്ങിയ രാസവസ്തുക്കളാണ് രോഗത്തിന്റെ കാരണങ്ങൾ.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് കുട്ടികൾ മരിച്ചത്. രാജ്യത്തെ 22 പ്രവിശ്യകളിലായി 241 കുട്ടികളിൽ വൃക്കരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.