കൊച്ചി/കോഴിക്കോട് :കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത് ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങളും എത്തി. ആദ്യ വിമാനം കൊച്ചിയിലും രണ്ടാമത്തേത് കോഴിക്കോട്ടുമാണ് എത്തിയത്. 181 പേരാണ് അബുദാബി – കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. 49 ഗർഭിണികൾക്കും 4 കുട്ടികളും യാത്രക്കാരിൽ ഉൾപ്പെടുന്നു.
ദുബൈ – കോഴിക്കോട് വിമാനത്തിൽ 5 കുട്ടികൾ ഉൾപ്പെടെ 182 പേരാണ് എത്തിയത്. ഗർഭിണികൾക്കും കുട്ടികൾക്കും പ്രായമായവർക്കും അവരുടെ വീട്ടിലേക്ക് പോകാം.ബാക്കിയുള്ളവർ സർക്കാർ കൊറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കണം. വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റുംആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.