പ്രമുഖ ഐടി സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസ് അതിന്റെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുമതി നൽകി. ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്ന് വിളിക്കുന്നത്.
എന്നാൽ, മൂൺലൈറ്റിംഗ് നടത്തുന്നതിന് ജീവനക്കാർ മാനേജർമാരിൽ നിന്നോ എച്ച്ആർ എക്സിക്യൂട്ടീവുകളിൽ നിന്നോ മുൻകൂർ അനുമതി തേടണം.