അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത് ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം പുറപ്പെട്ടത്. തുടർന്ന് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 177 യാത്രക്കാരുമായാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.