മനാമ: കോവിഡ് -19 നെ ചെറുക്കുന്ന ഈ ഘട്ടത്തിൽ ചികിത്സയുടെ ശേഷി വർദ്ധിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്ക്ഫോഴ്സ് അംഗം ലഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. രണ്ടു പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നത്.
ഒന്നാമതായി, ഐസിയുവും സിത്രയിലെ കേന്ദ്രവും സംയോജിപ്പിച്ചിരിക്കുന്ന അത്യാധുനിക ചികിത്സ സൗകര്യം. ഇത് ബഹ്റൈനിലെ ബിഡിഎഫിന്റെ വിജയങ്ങളുടെ എണ്ണത്തിൽ മറ്റൊരു നേട്ടമാണ്. തീവ്രപരിചരണത്തിനായി 152 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. അത് എല്ലാ ഉപകരണങ്ങളും ശ്വസന യന്ത്രങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ്. തീവ്രപരിചരണത്തിനായി പ്രത്യേക സംഘവും ഗുരുതരമായ കേസുകൾക്ക് തയ്യാറായ നഴ്സുമാരും ഇവിടെ ഉണ്ട്. ബഹറിനിൽ എട്ട് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇതുവരെ ഒരു വലിയ നേട്ടമാണ്.
രണ്ടാമത്തെ പദ്ധതി മെഡിക്കൽ ടീമിനെ തയ്യാറാക്കി വികസിപ്പിക്കുക എന്നതാണ്. 1,500 ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകിയതായും ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു.