കൊല്ലം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശബരിമല റോഡ് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തി. കൊല്ലം പത്തനാപുരത്തെത്തിയ മന്ത്രി റോഡിന്റെ പണി വൈകുന്നതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചു.
പത്തനാപുരം അങ്ങാടി റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമലയിലേക്കുള്ള 19 റോഡുകളിൽ 16 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു.