അമേരിക്കൻ ഓട്ടോ ബ്രാൻഡായ ജീപ്പിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലന്റിസ് ഈ വർഷം ആദ്യം ജീപ്പ് അവഞ്ചർ ഇവി കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ലോഞ്ചിംഗ് സമയത്ത് എൻട്രി ലെവൽ അവഞ്ചറിന് 4×4 വേരിയന്റ് ഉണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രിക് എസ്യുവിയുടെ ഓൾ-വീൽ ഡ്രൈവ് പതിപ്പായ ജീപ്പ് അവഞ്ചർ 4×4 പാരീസ് മോട്ടോർ ഷോയിൽ കമ്പനി അവതരിപ്പിച്ചു. ഈ കൺസെപ്റ്റ് യഥാർത്ഥ ആശയത്തിൽ നിന്ന് അൽപം വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ഓൾ-ടെറൈൻ ടയറുകളുള്ള അലോയ്കളെ ഉൾക്കൊള്ളാൻ റൂഫ് റാക്കും ഫ്ലേർഡ് ഫെൻഡറുകളും ഇതിലുണ്ട്.
പുതിയ ചെറിയ എസ്യുവിയെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങളൊന്നും ജീപ്പ് വെളിപ്പെടുത്തിയിട്ടില്ല. പുതിയ ജീപ്പ് അവഞ്ചറിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും പിൻ ആക്സിലിൽ ഘടിപ്പിച്ച രണ്ടാമത്തെ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കും. 156 ബിഎച്ച്പി പവറും 260 എൻ എം ടോർക്കുമേകുന്ന ടൂ വീൽ ഡ്രൈവ് പതിപ്പിന് മുൻ വശത്തെ ആക്സിലിൽ സിംഗിൾ മോട്ടോറും ലഭിക്കും.