മനാമ:കൊറോണയെ തുടർന്ന് പ്രയാസമനുഭവിക്കുന്നവർക്ക് ഉൾപ്പെടെ ബഹറിനിലെ ആയിരക്കണക്കിന് പേർക്കാണ് ” ഫീന കെയർ” പദ്ധതിയുടെ ഭാഗമായി ഇഫ്താർ കിറ്റ് വിതരണം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
കൃത്യമായ അകലം, മാസ്കുകൾ എന്നിവ നിർബന്ധമാക്കാനും നിരവധി വോളണ്ടിയേഴ്സ് ഇതിനായി ഉണ്ട്.
ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആണ് കൊറോണയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെ ഫീന കെയർ കാമ്പയിന് തുടക്കം കുറിച്ചത്.ദിനംപ്രതി 25,000 മുതൽ 30,000 വരെ ഇഫ്താർ കിറ്റുകൾ വിവിധ ഗവർണറേറ്റും പോലീസ് ഡയറക്ടറേറ്റും സംയുക്തമായി നൽകുന്നതായും രാജ്യങ്ങളുടെയോ മതങ്ങളുടെയോ വ്യത്യാസമില്ലാതെ മനുഷ്യത്വം മാത്രമാണ് പ്രധാനമന്ത്രി കാണുന്നതെന്നും അദിലിയ എംപി അമർഅൽ ഭന്നായി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ സംഘടനകൾക്കും ഇതുകൂടാതെ ഇഫ്താർ കിറ്റുകൾ നൽകുന്നുണ്ട്. കൊറോണ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് ബഹറിൻ ഭരണാധികാരികളുടെ ഈ സഹായങ്ങൾ.