മനാമ:വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുവാനുള്ള തീരുമാനം സ്വാഹാതാർഹമാണ്.ടിക്കറ്റിന്റെ നികുതിയും വിമാനത്താവളങളിൽ ലാന്റിംഗ് ഫീസും ഒഴിവാക്കിയെങ്കിലും,
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള ടിക്കറ്റ് കേന്ദ്ര സർക്കാർ സൗജന്യമായി നൽകണം.അതിന് സാധിക്കുന്നില്ല എങ്കിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് ടിക്കറ്റിന്റെ ചിലവ് വഹിക്കുക.ഗൾഫിൽ നിന്നും മടങ്ങുവാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പ്രവാസികളും മാസങ്ങളോളം ജോലിയും ശമ്പളവും ഇല്ലാതെ നിൽക്കുന്നവർ ആണ്.വിസിറ്റിംഗ് വിസയിൽ എത്തിയിട്ട് ജോലി ലഭിക്കാതെ വിസ കാലാവധി കഴിഞ് നിൽക്കുന്ന ആളുകളും ഉണ്ടാകും.ഈ സാഹചര്യത്തിൽ ഭക്ഷണത്തിനും താമസത്തിനും ഭൂരിഭാഗം ആളുകളും ബുദ്ധിമുട്ടുകയാണ്.മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പണം കൂടി കണ്ടെത്തുക എന്നത് പ്രവാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്രവാസികളുടെ മടക്ക യാത്ര പൂർണ്ണമായും സർക്കാർ സൗജന്യമാക്കി നൽകണം എന്ന് ഐ വൈ സി സി ബഹ്റൈൻ ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി