കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം നിർമ്മിച്ച തുണിയുടെ ഫെയ്സ് മാസ്ക്കുകൾ വിതരണത്തിന് തയ്യാറായി. ആദ്യ ഘട്ടത്തിൽ നിർമ്മിച്ച അഞ്ഞൂറിൽ പരം തുണിയുടെ ഫെയ്സ് മാസ്ക്കുകൾ വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരൻ എന്നിവർ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ല ത്തിനു കൈമാറി. സെൻട്രൽ കമ്മിറ്റി അംഗം മനോജ് ജമാൽ, വനിതാ വിഭാഗം അസ്സി. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാർ, എന്റർടൈൻമെൻറ് സെക്രെട്ടറി ജിഷ വിനു എന്നിവരും സന്നിഹിതരായിരുന്നു. വനിതാവിഭാഗം എക്സിക്യൂട്ടീവ്റ അംഗം റസീല മുഹമ്മദിന്റെ നേതൃത്വത്തിൽ സവിത സുനിൽ , വിഷു ശ്രീജിത്ത് , സോജാ ശ്രീനിവാസൻ , തനു ലിനീഷ് , അനു ഷജിത്, ബേബി ഫെർണാണ്ടസ്, അലിസൺ ഡ്യുബെക്ക്, രാജി ചന്ദ്രൻ , ലിജി ശ്യാം എന്നിവരാണ് മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായത് . ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ മാസ്ക്കുകളുടെ വിതരണം ഉണ്ടാകും.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു