
മനാമ: ബഹ്റൈനില്‍ 2025 ഡിസംബര്‍ 28 മുതല്‍ 2026 ജനുവരി 3 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 97 വിദേശികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.
530 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. 9 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. വ്യക്തമാക്കി.


