ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളുടെ ഇന്ത്യയിലെ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെടുന്നുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി. എന്നാൽ വിദ്യാർത്ഥികൾ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് എന്ന് ചോദിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം മറുപടി നൽകി. പഠനത്തിനായി രാജ്യത്ത് നിന്നും കൂട്ടത്തോടെ പലായനം ചെയ്ത് വിദേശ രാജ്യത്ത് യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
വിദേശത്ത് എംബിബിഎസ് പഠിക്കുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രവർത്തിക്കാൻ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ പാസാകണമെന്ന് നിർബന്ധമാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന 90 ശതമാനം പേരും ഈ പരീക്ഷകളിൽ പരാജയപ്പെടുകയാണ് പതിവ്.
