
മനാമ: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 83 പ്രവാസികളെ കൂടി ബഹ്റൈനില്‍നിന്ന് നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു.
ഓഗസ്റ്റ് 17 മുതല്‍ 23 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ കണ്ടെത്തി നാടുകടത്തിയത്. 1,728 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്.
ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ് ഡയരക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന്, ആരോഗ്യ മന്ത്രാലയം, വ്യവസായ- വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകള്‍. അനധികൃതമായി ജോലി ചെയ്ത 24 തൊഴിലാളികളെയും പരിശോധനയില്‍ കണ്ടെത്തി.
