
മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നവംബർ 23 മുതൽ 29 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 83 വിദേശികളെ നാടുകടത്തി.
1,817 പരിശോധനകളാണ് ഈ കാലയളവിൽ നടത്തിയത്. ക്രമരഹിതമായി ജോലി ചെയ്ത 50 വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
മറ്റു നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഇവയിൽ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ.എം.ആർ.എ. അറിയിച്ചു.


