കണ്ണൂർ: കരിക്കോട്ടക്കരിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. മൂത്തമകൻ മാത്യുവിന്റെ ഭാര്യ എൽസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇവർ കട്ടിപടി ഉപയോഗിച്ച് തലക്കടിച്ച് കൊലപാതകം നടത്തിയതാണെന്നാണ് പൊലീസ് പറുന്നത്.
കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മറിയക്കുട്ടിയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എൽസിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.