ബെംഗളൂരു: കര്‍ണാടകയില്‍ എന്‍.ഐ.എ. നടത്തിയ റെയ്ഡിനിടെ ഐ.എസുമായി ബന്ധമുള്ള എട്ടുപേര്‍ അറസ്റ്റില്‍. വിവിധയിടങ്ങളിലായി നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്ഫോടനങ്ങളുള്‍പ്പടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയിടാനായതായും എന്‍.ഐ.എ. വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ണാടക, മുംബൈ, പുണെ, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ. റെയ്ഡ് നടത്തിയത്.
ഇവരുടെ പക്കല്‍ നിന്ന് ഐ.ഇ.ഡി. ഉള്‍പ്പടെയുള്ള സ്ഫോടകവസ്തുക്കള്‍ എന്‍.ഐ.എ. സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. കഠാരകളുള്പ്പടെയുള്ള ആയുധങ്ങളും പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഐ.എസിന്റെ ബല്ലാരിയിലെ സംഘത്തിന്റെ തലവന്‍ മിനാസ് എന്ന മുഹമ്മദ് സുലൈമാനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനും കോളേജ് വിദ്യാര്‍ഥികളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് സംഘത്തില്‍ ചേര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ. പറഞ്ഞു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 പേര് അറസ്റ്റിലായിരുന്നു.
NIANIA RaI.S