മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനം വിപുലമായ ചടങ്ങുകളോട്കൂടി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും മധുര വിതരണം ഉണ്ടായിരുന്നു.
ചടങ്ങിൽ ICRF ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ സ്വാതന്ത്രദിന സന്ദേശം നൽകി, വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും, സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും ചടങ്ങുകളിൽ പങ്കെടുത്തു.