
മനാമ: ബഹ്റൈനില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ നടത്തിയ പരിശോധനകളില്‍ 71 വാറ്റ്, എക്സൈസ് നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയതായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്) അറിയിച്ചു.
ഈ കാലയളവില്‍ രാജ്യത്തുടനീളം 724 പരിശോധനകളാണ് നടന്നത്. കണ്ടെത്തിയ വെട്ടിപ്പുകളില്‍ ഏറ്റവുമധികം വാറ്റ് ഇന്‍വോയ്സുകള്‍ നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്തതാണ്.
നികുതി വെട്ടിപ്പുകാര്‍ അഞ്ചുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ വെട്ടിച്ച നികുതിയുടെ മൂന്നിരട്ടി പിഴയോ അതുമല്ലെങ്കില്‍ വെട്ടിച്ച നികുതിയുടെ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷം തടവോ ഉള്‍പ്പെടെ കഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്കി.
