മനാമ: ബഹ്റൈനിൽ പുതുതായി 650 കോവിഡ് കേസുകളും 741 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 145 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 497 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്റൈനിലെ ആകെ കോവിഡ് ബാധിതർ 66,402 പേരാണ്.
നിലവിൽ രാജ്യത്ത് 6,808 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 50 പേരുടെ നില ഗുരുതരവും 6758 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തി നേടിയവർ 59367 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 229 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,686 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ ആകെ 13,55,399 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.