വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 9 വിദ്യാർഥികൾളും രണ്ട് അധ്യാപകരും മരിച്ചു. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്. തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.


