കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികളടക്കം ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചങ്ങരക്കുളത്തെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 34 കാരിയായ ഋതു ദേവ്, ഇവരുടെ അഞ്ച് വയസുള്ള മകൾ എന്നിവർക്കും കടിയേറ്റു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു. മൊകേരി സ്വദേശി നാരായണി (68), മൊകേരി സ്വദേശി തൈത്ത റമ്മൽ (14), മാവിള കുന്നുമ്മൽ സ്വദേശി സുബീഷ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. സുബീഷിന്റെ മുഖത്തും മറ്റുള്ളവർക്ക് കാലിലുമാണ് കടിയേറ്റത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവർക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവർ കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി.
Trending
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില് തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്
- ഛത്തീസ്ഗഢില് ഏറ്റുമുട്ടല്; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്
- ലഹരികടത്ത് യുവാക്കള് പിടിയില്
- ഡല്ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്
- സ്കൂട്ടര് തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും