റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉൾപ്പെടെ നാല് കമ്പനികൾ, 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്സ് റേഡിയോവേവുകൾക്കായി നാളെ ലേലം വിളിക്കാൻ ഒരുങ്ങുകയാണ്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേല പ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.
ലേലത്തിന്റെ ദിവസങ്ങളുടെ എണ്ണം റേഡിയോവേവുകളുടെ യഥാർത്ഥ ആവശ്യകതയെയും വ്യക്തിഗത ലേലക്കാരുടെ സ്ട്രാറ്റജിയെയും ആശ്രയിച്ചിരിക്കുമെന്ന് ടെലികോം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.