പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന് മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം. കോലോത്തുംപള്ളിയാല് കുണ്ടംതരിശില് ചന്ദ്രന് (58) ആണ് മരിച്ചത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
