മനാമ: 2020 ജൂലൈ 5 ന് നടത്തിയ 9801 കോവിഡ് -19 പരിശോധനകളിൽ 510 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 284 പേർ പ്രവാസി തൊഴിലാളികളാണ്. 223 പേർ സമ്പർക്കം മൂലവും 3 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. നിലവിൽ 4620 പേർ കോവിഡ് മൂലം ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 4576 പേരുടെ നില തൃപ്തികരമാണ്. 45 പേരുടെ നില ഗുരുതരമായി തുടരുന്നു.
നിലവിൽ 690 പേർ രോഗമുക്തരായിട്ടുണ്ട് . ആകെ രോഗമുക്തി നേടിയവർ 24,649 പേരായി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ 83 ശതമാനം പേരും രോഗമുക്തരായി. ബഹറിനിൽ ഇന്ന് ഒരു സ്വദേശിയുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 98 ആയി.
ബഹറിനിൽ ഇതുവരെ 6,02,151 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇന്ന് 53 പേരാണ് ബഹറിനിൽ ചികിത്സ തേടിയത്.