മനാമ: അൽ-ഹിലാൽ ഹോസ്പിറ്റൽ 50-ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷം അൽ ഹിലാൽ സൽമാബാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാർലമെന്റ് അംഗങ്ങളായ ഇബ്രാഹിം അൽ നഫിഈ, യൂസഫ് ബിൻ അഹമ്മദ് അൽ തവാദി, സൈനബ് അബ്ദുൾ ആമിർ, മുനിസിപ്പൽ പ്രതിനിധി അഹമ്മദ് അൽ മഖാവി എന്നിവരും മറ്റു വിശിഷ്ടാതിഥികളും സംസാരിച്ചു.
കൺസൾട്ടിംഗ് ആൻഡ് ഓർഗനൈസേഷൻ ഓഫ് എക്സിബിഷൻസ് ആൻഡ് കോൺഫറൻസ് സിഇഒ സഹ്റ ബക്കർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് അൽ ഹിലാലിനെ അഭിനന്ദിച്ചു. ചടങ്ങിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സിഇഒ ഡോ. ശരത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബിഡിഎം ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ എന്നിവരും അൽ ഹിലാൽ ഹോസ്പിറ്റൽ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
