ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും രംഗത്തിറങ്ങി. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ 50 ലക്ഷം ത്രിവർണ്ണ പതാകകൾ തയ്യാറാക്കി വിതരണം ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകൾക്ക് ആവശ്യമായ കൊടികളുടെ എണ്ണവും കൂടി കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ കീഴിലുള്ള ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകളാണ് പതാക നിർമ്മിക്കുന്നത്. ഏകദേശം 350 ഓളം ആളുകളാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നത് . കുടുംബശ്രീ ജില്ലാ മിഷൻ ആവശ്യമായ പരിശീലനം നൽകിയിരുന്നു.
Trending
- മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
- ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
- വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
- ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി
- അവസാന ലാപ്പില്‍ പോരുമുറുക്കി മുന്നണികള്‍; പ്രചാരണം വര്‍ഗീയ ബന്ധങ്ങളിലൂന്നി
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ

