ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ മുതല്‍ പൂട്ടും. ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ് 600 ഔട്ട്ലറ്റുകള് പൂട്ടുന്നത്.
ജൂണ്‍ 22ന് മുന്‍പ് പൂട്ടാനുള്ള 500 മദ്യശാലകള്‍ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20നാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുത്ത 500 ഔട്ട്ലറ്റുകള് നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പ്പറേഷന് വ്യക്തമാക്കി.