ചെന്നൈ: അഞ്ചുവര്‍ഷത്തിലധികം തങ്ങള്‍ക്കൊപ്പം ജോലിചെയ്ത 50 ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനം നല്കി ഐ.ടി. കമ്പനി. ചെന്നൈ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ‘ഐഡിയാസ് 2 ഇറ്റ്’ എന്ന സ്ഥാപനമാണ് തങ്ങളുടെ വിജയത്തില്‍ ഒപ്പംനിന്ന ജീവനക്കാര്‍ക്ക് കാറുകള്‍ നല്‍കിയത്. ജീവനക്കാരോട് ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ കമ്പനി മേധാവികള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ കാറുകളുടെ വിവരം കൈമാറിയ ഉടന്‍ 50 കാറുകള്‍വാങ്ങി സമ്മാനിച്ചു. കൂടാതെ 33 ശതമാനം ഓഹരികള്‍ 38 ജീവനക്കാര്‍ക്ക് അനുവദിച്ച് അവരെ കമ്പനിയുടെ ഓഹരിയുടമകളാക്കി. കമ്പനിസ്ഥാപകരായ മുരളി വിവേകാനന്ദനും ഭവാനി രാമനും ചേര്‍ന്നാണ് 50 ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറിയത്. സി.ഇ.ഒ. ഗായത്രി വിവേകാനന്ദന്, ഐ.ടി. ഡയറക്ടര്‍ അരുണ്‍ ഗണേശന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍ ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണെന്നും അതിന്റെ സന്തോഷമായാണ് കാര്‍ സമ്മാനിക്കുന്നതെന്നും കമ്പനിമേധാവികള്‍ അറിയിച്ചു.
Trending
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി