തിരുവനന്തപുരം: കേരളത്തിൽ പുതുതായി 485 എൻഎസ്എസ് യുണിറ്റുകൾകൂടി ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഓരോ യൂണിറ്റിനും 75000 രൂപ വീതം ഓരോ വർഷവും ഗ്രാന്റ് ലഭിക്കും.
രാജ്യത്ത് പുതിയതായി 3000 യൂണിറ്റുകൾക്ക് അനുമതി നൽകിയതിലാണ് കേരളത്തിൽ മാത്രം 485 യൂണിറ്റുകൾ അനുവദിച്ച് കിട്ടിയത്. സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ സക്രിയവും നിരന്തരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത് – മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
