
മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രൂപീകരിച്ച സമിതിയിൽ പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുണ്ട്. നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, 1100 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ചൂളകളിൽ ഉരുക്കിയാണ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചത്.
