മനാമ: ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രെദർസ് ഓണാഘോഷത്തിന്റെ ഭാഗമായി പൊന്നോണം പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ബഹ്റൈൻ സിഞ്ചിലെ അൽ അഹ്ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ ബഹ്റൈനിലെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ചു.
ശ്രീ മുത്തപ്പൻ എഫ് സി ഒന്നാം സ്ഥാനത്തിനും ചന്ദ്രയാൻ എഫ് സി രണ്ടാം സ്ഥാനത്തിനുമുള്ള ട്രോഫി ലഭിച്ചു. ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി ശ്രീ മുത്തപ്പൻ എഫ് സി യുടെ നിധിനും ബെസ്റ്റ് പ്ലെയർക്കുള്ള ട്രോഫി ചന്ദ്രയാൻ എഫ് സി കളിക്കാരൻ ജലീൽ ജെ പി കെക്കും സമ്മാനിച്ചു.
ഉത്ഘാടന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ മോനിച്ചൻ, ഭാസ്കരൻ ഇടത്തോടി, നിസാർ ഉസ്മാൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ബാബു, മൊയ്ദീൻ , ഇസ്മായിൽ, മുസ്തഫ, എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായ സലിം അബ്ദുല്ലഹ്, നൗഫൽ, ഡോൺ ജാക്ക്സൺ, ഖലീൽ, ഷറഫുദീൻ, ശകീർ, പ്രസാദ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.