
മനാമ: ബഹ്റൈനിൽ 3752 എമർജൻസി ലെയിൻ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ആവർത്തിച്ചുള്ള എമർജൻസി ലെയിൻ നിയമലംഘനങ്ങളുടെ പേരിൽ 95 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
അടിയന്തര പാതയിലൂടെ തെറ്റായ ഓവർടേക്ക് ചെയ്യുന്നത് തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. എല്ലാ ഡ്രൈവർമാരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.
