
കടയ്ക്കൽ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യ,മാംസ സ്റ്റാളുകൾ, ശുചി മുറികൾ, അനുബന്ധ സംവിധാങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി വരും.
ഇതിന്റെ മുന്നോടിയായി കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറും, ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു.

കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, എസ് വിക്രമൻ, മറ്റ് ജനപ്രതിനികൾ പങ്കെടുത്തു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കടയ്ക്കൽ വിപ്ലവത്തിനു നിതാ നമായത്കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവായിരുന്നു.

തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാന കാർഷിക വിപണ കേന്ദ്രമായിരുന്നു കടയ്ക്കൽ ചന്ത. മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുന്നതോടു
കൂടി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും പ്രധാന മാർക്കറ്റായി മാറാൻ ഇതിന് കഴിയും.
