മനാമ: റമദാനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ച പ്രമോഷന്റെ ഭാഗമായുള്ള രണ്ടാമത് ഇ-റാഫിൾ നറുക്കെടുപ്പിൽ 175 ഭാഗ്യശാലികൾക്ക് 7500 ദീനാറിന്റെ ഷോപ്പിങ് വൗച്ചറുകൾ സമ്മാനമായി ലഭിച്ചു.റിഫ ലുലു ഹൈപ്പർ മാർക്കറ്റിലാണ് നറുക്കെടുപ്പ് നടന്നത്. വിജയികൾക്ക് റിഫ ലുലുവിലെ കസ്റ്റമർ സർവിസ് കൗണ്ടറിൽനിന്ന് സമ്മാനം വാങ്ങാം. 100 പേർക്ക് 25 ദീനാറിന്റെയും 50 പേർക്ക് 50 ദീനാറിന്റെയും 25 പേർക്ക് 100 ദീനാറിന്റെയും വൗച്ചറുകളാണ് ലഭിച്ചത്. ഓരോ 10 ദീനാറിന്റെ പർച്ചേസിനും ഒരു ഇ-റാഫിൾ ലഭിക്കും. ഒരുലക്ഷത്തിലധികം ദീനാറിന്റെ ഷോപ്പിങ് വൗച്ചറുകളാണ് വിജയികളെ കാത്തിരിക്കുന്നത്. നിശ്ചിത ബ്രാൻഡുകളിലെ സാധനങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഇരട്ടിയാകും.
