ന്യൂഡൽഹി: കൊവിഡ് മൂലം ദില്ലിയിൽ അനാഥരായത് 268 കുട്ടികളെന്ന് ദില്ലി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ കണ്ടെത്തിയതായി ഔദ്യോഗിക അറിയിപ്പ്. കൊവിഡ് വ്യാപനം ആരംഭിച്ചത് മുതൽ 5500 കുട്ടികളാണ് മാതാപിതാക്കളിൽ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയു സി ഡി ഡയറക്ടർ രശ്മി സിംഗ് പറഞ്ഞു.
