കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദുബായില്‍നിന്നെത്തിയ ടാൻസാനിയ സ്വദേശി അഷ്റഫ് സാഫിയിൽ നിന്ന് നാലരക്കിലോ ഹെറോയിന്‍ ആണ് ഡിആര്‍ഐ പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ ഇതിന് 25 കോടി രൂപ വിലമതിക്കും. അഷ്റഫ് സാഫിയെ അറസ്റ്റ് ചെയ്തു.
ട്രോളി ബാഗില്‍ പ്രത്യേകം അറയുണ്ടാക്കി അതില്‍ നാലു പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ടാൻസാനിയയില്‍നിന്ന് ദുബായിലെത്തിയ ശേഷം അവിടെനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് അഷ്റഫ് സാഫി കൊച്ചിയിലെത്തിയത്. ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന് വ്യക്തമല്ല.
