കോട്ടയം: 23-കാരിയെ ഭര്ത്തൃഗൃഹത്തില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. കോതനല്ലൂര് തുവാനിസായ്ക്കുസമീപം താമസിക്കുന്ന വട്ടപ്പറമ്പില് അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മദ്യത്തിന് അടിമയായിരുന്ന അനീഷ് സ്ഥിരമായി യുവതുയെ മർദിക്കുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന് പ്രവീൺ പറഞ്ഞു. പ്രജിതയുടെ ഫോണ് അനീഷ് തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില് സംശയമുണ്ടെന്നും പ്രവീണ് പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെ അനീഷ് പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില് തൂങ്ങിനില്ക്കുന്നതായി കണ്ടെത്തിയത്. തുടര്ന്ന് കടുത്തുരുത്തി പോലീസില് വിവരമറിയിക്കുകയായിരുന്നു. ഒന്നരവര്ഷം മുമ്പാണ് ഇരുവരും സ്നേഹിച്ചു വിവാഹിതരായത്. മരിക്കുന്നതിന് തലേദിവസം പ്രജിത കല്ലമ്പാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.
Trending
- അന്താരാഷ്ട്ര സ്പോര്ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്ക്കാര് ഭൂമി നല്കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്ത്തകര്ക്ക് സഹായ പദ്ധതിയുമായി തംകീന്
- ഇന്ഷുറന്സ് രേഖകള് തയ്യാറാക്കാന് 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്സ്
- ബഹ്റൈനില് പുതുതായി നിയമിതരായ അംബാസഡര്മാരില്നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള് സ്വീകരിച്ചു
- ബഹ്റൈനില് ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന് സമ്മര് ടോയ് ഫെസ്റ്റിവല് രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില് നവംബറില് ആരോഗ്യ സമ്മേളനവും പ്രദര്ശനവും
- കെസിഎല് സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്ത്തി അദാനി ട്രിവാന്ഡ്രം റോയല്സ്