സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും 24 മണിക്കൂറിനുള്ളിൽ പതിനാറ് പേര് മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു.
സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര് കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരണസംഖ്യ 21 ആയി. വീടിനുള്ളിൽ തന്നെ തുടരാനും അഴുക്കുചാലുകളിലേക്കോ നദികളിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളോട് മാറാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിക്കരുതെന്നും അറിയിച്ചു.