മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 തീയതികളിൽ അൽ അഹലി ക്ലബ് മൈതാനിയിൽ വച്ച് ജി. സി. സി. രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് പവിഴോത്സവം – 2024 എന്ന പേരിൽ നാടൻ പന്ത് കളി മത്സരം നടത്തപ്പെടുന്നു. ടൂർണമെന്റിന് മുന്നോടിയായുള്ള ലോഗോ പ്രകാശനം കേരള നിയമസഭാ സ്പീക്കർ ആദരണീയനായ എ. എൻ. ഷംസീർ നിർവ്വഹിച്ചു. ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ റോബി കാലായിൽ, ബി. കെ. എൻ. ബി. എഫ് ചെയർമാൻ റെജി കുരുവിള, ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ പോൾ ജോൺ, മനോഷ് കോര, റെനിഷ് ജോസഫ്, ജോൺസൺ ജോൺ, സാജൻ തോമസ്, ഗോഡ്ലിൻ, തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റ്, യു. എ. ഇ, ഖത്തർ, കെ. എൻ. ബി. എ, ബി. കെ. എൻ. ബി. എഫ് ടീമുകൾ പവിഴോത്സവം – 2024 നാടൻ പന്ത് കളി മത്സരത്തിൽ പങ്കെടുക്കും എന്ന് സംഘടകർ അറിയിച്ചു.
Trending
- മുഹറഖില്‍ 16 പൈതൃക കെട്ടിടങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
- ബഹ്റൈനില്‍ താല്‍ക്കാലിക ഭൂവുടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍
- ബഹ്റൈന്‍ യൂത്ത് അംബാസഡര്‍മാരെ തിരഞ്ഞെടുത്തു
- വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ചു തട്ടിപ്പ്: മൂന്നു പേര്‍ക്ക് തടവുശിക്ഷ
- ‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’; ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍
- ഫെരാരി 296 ഡിസൈന്‍ ചലഞ്ച് മത്സരം: സൗദ് അബ്ദുല്‍ അസീസ് അഹമ്മദ് വിജയി
- ബ്ലോക്ക് 388ലെ അധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒഴിപ്പിച്ചു
- ആരോഗ്യ സഹകരണം: ബഹ്റൈനും കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു