പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു. സുരേന്ദ്രന്, അജീഷ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിൻ എന്നിവരാണ് കഞ്ചാവ് വാങ്ങാനെത്തി പിടിയിലായത്. എറണാകുളം സ്വദേശി സലാം എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്.

പശ്ചിമബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്നതിന്റെ മറവിൽ വൻ തോതിൽ കഞ്ചാവ് കടത്തി വരുന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡീന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അന്തർസംസ്ഥാന വ്യാപകമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പാലക്കാട് താലൂക്കിൽ കണ്ണാടി വില്ലേജിൽ സേലം കന്യാകുമാരി ദേശീയപാതയിൽ പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു മുൻ വശം ഉള്ള സർവീസ് റോഡിൽ വച്ച് കൽക്കട്ടയിൽ നിന്ന് 50 ഓളം അഥിതി തൊഴിലാളികളുമായി വന്ന KL 40-H 452 നമ്പർ റാവൂസ് ട്രാവൽസ് ടൂറിസ്ററ് ബസ് പിടികൂടിയത്.
70 പാക്കറ്റുകളിലായി ഒളിപ്പിച്ചു കടത്തി കൊണ്ട് വന്ന 150 കിലോയിൽ അധികം കഞ്ചാവ് രണ്ടു ആഡംബര കാറുകളിൽ മാറ്റി കയറ്റി കൊണ്ട് പോകാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഈ കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവൻ ആയഎക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ G. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി. വിനോദ്, ആർ ജി രാജേഷ്, ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ,സി സെന്തിൽ കുമാർ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്തഫ ചോലയിൽ, രാജ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ് , ആർ രാജേഷ് മുഹമ്മദ്അലി, അനീഷ് എക്സൈസ് ഡ്രൈവർ രാജീവ് എന്നിവർ ഉൾപ്പെട്ട എക്സൈസ് സംഘiമാണ് ടി കഞ്ചാവ് വേട്ട നടത്തിയത്.മേൽ നടപടികൾക്കായി പ്രതികളെ കഞ്ചാവും വാഹനങ്ങളുമടക്കം പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ പാർടിക്ക് കൈമാറി.
