കൊല്ലം: കടയ്ക്കൽ, കുമ്മിൾ , ഉറക്കാൻ തൊട്ടിലിൽ കിടത്തിയ 2 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പാറകെട്ടിൽ വീട്ടിൽ ബീമയുടെയും റിയാസ്ന്റെയും മകൾ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മണിയോടെ തൊട്ടിലിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ ഒരു മണിക്കൂറിനു ശേഷം മാതാവ് പോയി നോക്കുമ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കബറടക്കം നാളെ നടക്കും.
