പത്തനംതിട്ട: തമിഴ്നാട്ടിലെ കൊടും കുറ്റവാളികള്‍ കേരളത്തില്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരെയാണ് കേരള പൊലീസ് പിടികൂടിയത്. അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട പുന്നയ്ക്കാട്ട് നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് കൊലക്കേസുകളില്‍ പ്രതികളാണ് ഇരുവരും. മൂന്ന് കൊലപാതകം അടക്കം 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. സുഭാഷ് മൂന്ന് കൊലപാതകം അടക്കം 17 കേസുകളില്‍ പ്രതിയാണ്. ആറുമാസം മുന്‍പാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ലോട്ടറി കച്ചവടം അടക്കം നടത്തിവരികയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് തമിഴ്നാട് പൊലീസ് കേരളത്തിലേക്ക് വരും. അതിനിടെ ഇവരുടെ വിരലടയാളം ഉപയോഗിച്ച്, പ്രതികള്‍ കേരളത്തില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന കാര്യം കേരള പൊലീസ് അന്വേഷിക്കും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി