തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്, സന്ദീപ് എന്നിവരാണു മരിച്ചത്. സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

