ജയ്പൂർ: രാജസ്ഥാനിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ ഹാനുമൻഘട്ടിലെ അതിവേഗ കോടതിയാണ് 74 ദിവസത്തിനുളളിൽ ശിക്ഷ വിധിച്ചത്. സെപ്തംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ 60 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. 19 വയസുളള മാണ്ഡ്യ എന്ന് വിളിക്കുന്ന സുരേന്ദ്ര ആയിരുന്നു കേസിലെ പ്രതി. ഇരുവരും മുൻപരിചയമുളളവരാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് കേസിൽ നിർണായകമായതെന്ന് പോലീസ് സൂപ്രണ്ട് പ്രീതി ജയിൻ പറഞ്ഞു. സാങ്കേതിക തെളിവുകളുടെയും മറ്റ് മൊഴികളുടെയും അടിസ്ഥാനത്തിലാണ് മാണ്ഡ്യയെ കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസത്തിനുളളിൽ അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വേഗത്തിലുളള വിചാരണയ്ക്ക് ഇതും നിർണായകമായി.
